പ്രിയപ്പെട്ടവരെ,
വീണ്ടും ഒരു മകരമാസം. കൊയ്ത്ത് കഴിഞ്ഞ നാട്ടില്‍ ഇനി സമൃദ്ധിയുടെ നാളുകള്‍. വേലൂരിന് ഇത് ഉത്സവക്കാലം. വേലൂര്‍ ഫൊറോന ദൈവാലയത്തില്‍ 2025 ജനുവരി 22ന് പരിശുദ്ധ കര്‍മ്മലമാതാവിന്റെ ദര്‍ശന തിരുനാളും 23, 24 തിയ്യതികളില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളും ഭക്തി പൂര്‍വ്വം ആഘോഷിക്കുകയാണ്. 2025 ജനുവരി 15 ന് തിരുനാള്‍ കൊടിയേറ്റം. തുടര്‍ന്ന് തിരുനാള്‍ദിനം വരെ എല്ലാ ദിവസവും വൈകീട്ട് 5.30 ന് നവനാള്‍ കുര്‍ബ്ബാനകള്‍. ജനുവരി 25, രാവിലെ 10.30 ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, വൈകീട്ട് പ്രദക്ഷിണം തുടങ്ങി ഭക്തിനിര്‍ഭരമായ തിരുനാള്‍ ആഘോഷപരിപാടികളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ ഭക്തജനങ്ങളെയും സാദരം ക്ഷണിക്കുന്നു.
റവ. ഫാ. റാഫേല്‍ താണിശ്ശേരി വികാരി |
റവ. ഫാ. ജെയ്‌സണ്‍ പഴയേടത്ത് അസി. വികാരി |
കൈക്കാരന്‍മാര്‍ | ജനറല്‍ കണ്‍വീനര്‍ |
Velur Perunal Supplement 2025